2008 നവംബർ 6, വ്യാഴാഴ്‌ച

ജപ്പാനിലെ ഫുജിയിലേക്കുള്ള യാത്ര വിവരണം

ഏറേനാളത്തെ ആഗ്രഹത്തിനും തയാറെടുപ്പിനും ശേഷം,2005 ആഗസ്റ്റ്‌ 9-നു,ടോക്കിയോവിൽ നിന്നും, അശ്യമേഥം ആരംഭിക്കുംബോൾ,പടയിളക്കത്തിന്റെ ആരവമോ,പാഞ്ചജ്യന്നതിന്റെ മുഴക്കമോ,പടയാളികളുടെ അകംബടിയോ ഉണ്ടായിരുന്നില്ല. സമുറായികളുടെ നാട്ടിൽ ഒരു നിശംബ്ദപടയൊരുക്കം.ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന യത്രയുടെ വിവരണം ഇങ്ങനെ തുടങ്ങട്ടെ. ഏകദേശം 6.0 മണിക്ക്‌ ഷിൻഞ്ഞുക്കു ബസ്സ്റ്റേഷനിൽ നിന്നും യാത്ര പുറപെടുംബ്ബോൾ, തോളിലെ ഭാരം ഏറിയ ബാഗിൽ ആരുടെയോ എല്ലം ഉപദേശം കേട്ടു മേടിച്ച 2 ലിറ്റർ വെള്ളം. പിന്നെ കുറെ ഉത്തേജകം (എനെർജി ഡ്രിങ്ക്സ്‌) , സ്വന്തം എനെർജിൽ സംശയം ഉള്ളതു കൊണ്ടായിരികണം ഏല്ലവരും ഇതു മേടിച്ചു കൂട്ടുന്നുണ്ടു. അരോ പറഞ്ഞു പോലും ഫുജിയിൽ കയറനം എങ്കിൽ ഉത്തേജകം വേണം പോലും. യാത്രക്കുള്ള തയാറെടുപ്പുകൾ നേരത്തേ തുടങ്ങിയിരുന്നു. ബോബിസാൻ നേരത്തേ എത്തി കാത്തുനിൽകുന്നുണ്ടായിരുന്നു. ക്യാമറയും ചെരിപ്പും മറന്നു വച്ചതിന്റെ വിഷമവുമായി. എന്നത്തെപോലെയും ഞാൻ താമസിച്ചാണു എത്തിയതു ഭരമേറിയ ഒരു ബാഗും തൂക്കി. മനസിന്റെ ഭാരം ബാഗിൽ ആയതു പോലെ (പേടിച്ചാൽ ഭാരംകൂടുമോ). ബാറ്ററി ഇല്ലത്ത ഞെക്കുവിളക്കും ഒരു കാലൻ കുടയുമായി ജിജോയും എത്തി. വക്കാരാനായി സഹോദരന്മാരുടെ പ്രാർത്ഥനയും പ്രതീഷകളും പേറികൊണ്ടു ഞങ്ങൾ 6 മണിയോടെ , സ്വപ്നങ്ങളുടെ കൊടുമുടിയിലേക്കു യത്രതിരിച്ചു. വായിക്കാനറിയാത്ത കാഞ്ജിയെ ചൊല്ലിയുള്ള തർക്കങ്ങളും, ഒണാഘോഷത്തെ കുറിച്ചുള്ള ഉൽക്കണ്ടകളുമായി ആ യാത്ര അങ്ങനെ മുന്നേറി. അദ്യമായിയാണു പോകുന്നതെങ്കിലും, ഗീർവ്വണങ്ങൾ കൊണ്ടു സജീവമായിരുന്നു അന്തരീക്ഷം. കേരളത്തിലെ രാത്രികാല ബസ്സ്റ്റാന്റിനെ അനുസ്മരിപ്പികും വിധത്തിൽ,അങ്ങിങ്ങായി കൊച്ചു കൊച്ചു കടകളും ആകെ ഇരുട്ടും നിറഞ്ഞ കാവഗുചികോയിൽ എത്തിയപ്പോൽ,ഞങ്ങളെ പോലെ കുറെ അധികം അളുകൾ അവിടെ ബസ്‌ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആപ്പോൾണു, എല്ലാവരുടേയും കയ്യിൽ ഓരോ വടി കണ്ടതു. ഞങ്ങളും വടി മേടിച്ചു. മണികെട്ടിയ വടി ആണേൽ നല്ലതാണെന്നു കച്ചവടകണ്ണുള്ള കടകാരൻ വക ഉപടെശം. നല്ലതായിരിക്കും കടക്കാരനു.വീബീ ക്കു മണി വേണ്ട എന്ന തീരുമാനത്തിൽ മണിയില്ലാത്ത വടിയുമായി കാത്തുനിൽകുംബോളാണു,കൂട്ടത്തിലെ ഒരു വിദ്യാൻ അവന്റെ വിക്ഞ്ഞാനം വിളംബിയതു," പോകുന്ന വഴിക്കു വല്ല പാബ്ബിനെയും കണ്ടൽ തല്ലി കൊല്ലനാണു പോലും",പാംബു കേക്കാത്തതു നന്നായി. റേഷനിൽ നിന്നും പുട്ടടിച്ചുമാറ്റിയ ജിജോയെക്കൊണ്ടുതന്നെ ഭഷ്ഷണം മേടിപ്പിച്ചു ഭക്ഷ്യ ശേഖരം ഉറപ്പാക്കി. ഒരു നീണ്ട കരച്ചിലോടെ ബസ്‌(അങ്ങനെയും വിളിക്കാം) വന്നു. നിന്നപോളെ നമ്മൽ ഒരു പുതിയ നിര ഉണ്ടാക്കി അദ്യമേ കയറിയിരുപ്പുറപ്പിച്ചു. കേരളത്തിലെ ഹൈറേഞ്ചിലേക്കു പോകുന്ന ഒരു പ്രതീതി, വളങ്ങും തിരിഞ്ഞും പോകുന്ന റോഡ്‌. വലുതല്ലാത്ത മരങ്ങൾ, ഇരുട്ടിൽ ഓരോ അറിയത്ത രൂപങ്ങളെപ്പോലെ മരങ്ങൾ നിന്നു ആടുന്നു, ഞങ്ങളെ സ്വാഗതം ചെയ്യുകയണെന്നുതോന്നുംവിദം , അതൊ നിശബ്ദമായി പ്രതിഷേധിക്കുകയാണൊ?. ബോബിസാന്റെ മരണക്കാഡുകഥകൾ,ഇരുട്ടിൽനിന്നും എന്റെ ശ്രദ്യ തിരിക്കാൻ കരണമായി.ചെറുതായി തുറന്ന ബസിന്റെ വിൻഢോയിൽക്കൂടി തണുത്ത കാറ്റു അകത്തേക്കടിച്ചുകൊണ്ടിരുന്നു,വരാൻ പോകുന്ന കുളിർമയുടെ വിളബരം പോലെ. ആ തണുപ്പത്തും ജിജോസാൻ വിയർക്കുന്നതു കാണമായിരുന്നു, എന്റെ വിയർപ്പു ആരും കാണതെതുടച്ചുകൊണ്ടാണു ഞാൻ നോക്കിയതു. 9.10 നു ബസ്സ്‌ 5ത്‌ സ്റ്റേഷനിലെത്തി. നല്ല തുണുപ്പു, അങ്ങിങ്ങായി ചെറിയ സംഘങ്ങൾ സൊറ പറഞ്ഞിരിക്കുന്നു, ചിലർ ചീട്ടുകളികുന്നു,ഒരു കൂട്ടർ ഫോട്ടോയെടുക്കുന്ന തിരക്കിലണു. പുകവലിക്കരുടെ സംഘം എന്തൊ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്നു. പുക വലിക്കത്ത ഞങ്ങളും അ മൂടൽ മഞ്ഞിൽ ചെറിയ തീവണ്ടികളായിമാറി. രങ്കനിരീഷണത്തിനു ശേഷം, മാറാപ്പിലെ കുറച്ചു ഭാരം ലോക്കെറിൽ വച്ചു, ജിജോസാന്റെ കലൻ കുടയും. പടം പിടിക്കലെല്ലാം കഴിഞ്ഞപ്പൊളാനു,ഇനിയെങ്ങോട്ടാണു പോകെണ്ടതെന്നു ആർക്കും അറയില്ല എന്ന സത്യം മനസിലായതു. ചുറ്റും ഇരുട്ടു മത്രം. അവിടെ വന്ന അർക്കും തന്നെ ദിശയറയില്ലെന്നു തോന്നി. അവിടത്തെ കടകാരനൊടു അറിയാവുന്ന ജാപ്പനീസിൽ ചോദിച്ചപ്പോൾ അങ്ങേരു നല്ല ഇംഗ്ലീഷിൽ വഴി മൊഴിഞ്ഞു. ഉലകം ജയിച്ച ഭാവത്തോടേ , പഴയ തമിഴ്‌ പാട്ടും പാടി ഇരുട്ടിലേക്കു നടന്നു. ഊർജ്ജം സംരക്ഷികണമെന്നു മനസിൽ ഉറപ്പിച്ചതുകൊണ്ടു, ജിജൊയും ഇ പാവം ഞാനും അതിലെ പോയ 3 ചൈനീസ്‌ പെണുകുട്ടികളുടെ വെളിച്ചത്തിൽ കൂടി. എന്തൊ ബൊബിസാനു അ ചൈനീസ്‌ വെളിച്ചം വേണ്ടയെന്നു പറഞ്ഞു ഓടുന്നതുകണ്ടു. ഊർവ്വശി ശാപം ഉപകാരമെന്നുരവിട്ടുകൊണ്ടു ജിജൊ,അവരോടു, ചൈനീസ്‌ പൊലും സംസാരിച്ചു(ഇപ്പൊളും അവർ ചൈനീസണൊ കൊറിയനാണൊ എന്നു ഉറപ്പായിട്ടില്ല). എന്തായലെന്ത ഞെക്കുവിളക്കിനു നല്ല തെളിച്ച്‌ചം. അവർ വണ്ടി സൈടൊതുക്കി നോക്കി, ഹെഡ്‌ ലൈറ്റ്‌ പോയ ഞഞ്ഞൾ ഓവേർറ്റേക്കു ചെയ്തില്ല , ഒറ്റവരിപാതയിൽ ഓവേർറ്റേക്കിംഗ്‌ നിയമനിഷേധമാണല്ലോ. ആരണാവോ ഈ ഊർജ്ജ സംരക്ഷണം കണ്ടു പിടിച്ചതു. ചൈനീസ്‌ വെളിച്ചം കുറഞ്ഞു വന്നപ്പോളണു കൂടെയുണ്ടായിരുന്ന ഡോക്ടർ ഡോക്ടർ ബോബിയെ കുറിച്ചു ഓർമ്മവന്നതു. ഇരുട്ടത്തു അങ്ങനെ ബൊബിസാനെ തേടി നടന്നു. അധികമകലെയല്ലതെ ഒരു വെളിച്ചത്തിൽ ബൊബിസാനെ കണ്ടെത്തി.കള്ളൻ ഒരു അമേരിക്കൻ വെളിച്ചത്തിലായിരുന്നു. ഇനിയുള്ള യാത്ര ഒന്നിച്ചാകമെന്ന തീരുമനത്തോടെ പ്രയാണം തുടർന്നു. എല്ലവർക്കും ഒരു തോന്നൽ ഇതു കയറ്റമല്ല ഇറക്കമാണെന്നു. നിരപ്പായ സ്ഥലം, അൽപം കീഴ്പോട്ടു ചരിഞ്ഞു പോകുന്ന റോഡ്‌. വഴി തെറ്റിപോയോ എന്നു മനസിൽ ഒരു സന്ദേഹം ഉണ്ടാവാതിരുന്നില്ല. ആ സന്ദേഹതിനു ആക്കം കൂട്ടികൊണ്ടു കുറെ അളുകൾ ഞങ്ങൾക്കെതിരെ വരുന്നുണ്ടായിരുന്നു. അവരുടെ എല്ലാം മുഖത്തൊരു ഗൂഡസ്മിതം മറഞ്ഞിരിക്കുന്നപോലെയെനിക്കുതോന്നി.കയറ്റത്തിനെക്കാൾ എളുപ്പമാണല്ലോ ഇറക്കമെന്നുവച്ചു മുന്നൊട്ടു തന്നെ നടന്നു(അതു പറഞ്ഞവനെ എന്നു കിട്ടിയാലും എനിക്കൊന്നു കണണം). ഇറക്കം മാറി ചെറുതായി നിരപ്പായ കൈവഴി തുടങ്ങി,വീതി കൂടിയും കുറഞ്ഞും വരുന്നു, അൽപം മുന്നിലായി കേൾക്കുന്ന ചൈനീസ്‌ ശബ്ദത്തിൽനിന്നും, അവരും ഞ്ങ്ങളെ കടന്നുപോയി എന്നു മനസിലാക്കി. അതൊരിക്കലും ഞങ്ങൾ സ്ലോ അയതുകൊണ്ടായിരിക്കില്ല അവർക്കു സ്പീഡ്‌ കൂടിയതു കൊണ്ടാകണം. ആദ്യം മുതൽ സ്ലോ ആയി പോകണമെന്നണത്രെ "ബിൽ എഡ്വെർഡ്‌" സായിപ്പു നെറ്റ്‌ വഴി ബൊബിസാനെ പടിപ്പിച്ചതു. എന്തായാലും അതു നന്നയി. അങ്ങു ദൂരെ കാണുന്ന സ്തായിയായ വെളിച്ചം ഇ മൂവർ സംഘത്തിനു സന്തോഷം പകരുന്നതായിരുന്നു. അതായിരിക്കും 6ത്‌ സ്റ്റേഷൻ. വരാൻ പോകുന്ന വലിയ ദുർക്ഖട പാതകളുടെ സാമ്പിൾ പോലെ ഒരു ചെറിയ കയറ്റത്തോടെ ഞങ്ങൾ 6ത്‌ സ്റ്റേഷനിൽ എത്തി. ഓരു നീലക്കുപ്പായക്കാരൻ അവിടെയിരുന്നു പോകുന്നവരെയെല്ലം എണ്ണുന്നു. ഈവനു വേരെ പണിയൊന്നുമില്ലെയെന്നു മനസിൽ പറഞ്ഞെങ്കിലും, തിരിച്ചു വരുംബൊളും എണ്ണം കൊടുക്കണേ ടിബി എന്ന ബൊബിസാന്റെ വാക്കു എന്നിൽ ഭീതി വിതച്ചു. നല്ല തണുപ്പത്തും വിയർക്കുന്ന മുഖങ്ങൾ അവിടെ വിശ്രമികുന്നുണ്ടായിരുന്നു. മനസിനു കുളിർമ പകരുന്ന മുഖങ്ങളും. ഒരു 10 മിനിറ്റു നേരത്തെ വിശ്രമത്തിനു ശേഷം നീലക്കുപ്പായക്കാരൻ തന്ന മഞ്ഞകടലസു നോക്കി, മനസിലയില്ലെങ്കിലും എല്ലം മനസിലായി എന്ന ഭാവത്തോടെ ഞാൻ മുന്നിൽ നടന്നു. ഇതു വരെ നടന്ന വഴികളിൽ നിന്നും തികച്ചും വ്യത്സ്തമായ വഴികളിലേക്കു പ്രവേശിച്ചു. കുത്തനെയുള്ള വഴികളും, ഇടയ്കു സപ്പോർട്ടിനായി ലോഹകയറും(ആലപ്പുഴക്കാർ ക്ഷമികണം , ലോഹം കൊണ്ടു കയറുണ്ടാക്കമോയെന്നു ചോദിക്കല്ലേ.) ഇ കയറുന്നതു 45 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള വഴിയാണെന്നു തോന്നുന്നു. മനസിലെ അടങ്ങാത്ത മോഹം മുന്നോട്ടു നീങ്ങാൻ സഹായമായി. പിന്നെ പതുക്കെ വഴിയുടെ ഘടന മാറുന്നതും ,അപകടം പിടിച്ച കുത്തനെയുള്ള പാറക്കെട്ടുകളായി വഴി മാറുന്നതും നെഞ്ചിടിപ്പോടേ അറിയുന്നുണ്ടായിരുന്നു. നടക്കാൻ പടിക്കുന്നക്കുട്ടിയെപോലെ പിടിച്ചും, ഇരുന്നും, നിരങ്ങിയും അ വഴികളിലൂടെ മുന്നേറി. മുന്നിൽ കാണുന്ന വെളിച്ചമെല്ലം ദൂരേകു പോകുന്ന പോലെ, തഴേക്കു നോക്കുമ്പോൾ കാൽ വിറക്കുന്ന പോലെ, ദൈവമേ ഈ പാറയിലൂടെ ആണോ ഞാൻ കയറി വന്നതു. പേടി മാറ്റാനും,മനസിനു അശ്യാസം കിട്ടാനും വേണ്ടി ഈയുള്ളവൻ അറിയാതെ പറഞ്ഞുപോയി " ഈ പാറകെട്ടിലൂടെ കയറുന്ന ഒരു ഫോട്ടോ പിടിക്കാമായിരുന്നു , ഇനി ഇതു പോലത്തെ കയറ്റം ഉണ്ടാകില്ല". ഞെക്കുവിളക്കു കെടുത്തിയാലും നന്നയി വഴി കാണാൻ പാകത്തിനു വെളിചം സഹയാത്രികരുടെ മുഖത്തു ഞാൻ കണ്ടു. ഹൊ ആരും ഞാൻ പറഞ്ഞതിനെ എത്തിർകുന്നില്ല, ചിലപ്പൊ ഇനി ഇങ്ങനത്തെ പാറ ഇല്ലായിരിക്കും. .എന്റെ മനസിലും ചെറിയ സന്തോഷം പൊട്ടിമുളച്ചു. ആർക്കോ പെട്ടന്നോരു ബോധോദയം , തോളിലെ ബാഗിനു ഭാരം കൂടിയതു കൊണ്ടാണത്രെ പെട്ടന്നു ക്ഷീണിക്കുന്നതു. എല്ലവരും ബാഗിലെ ഭാരം ശരീരത്തിലേക്കാക്കൻ നോക്കി. ഒരു വെള്ളംകുടി മത്സരം അയിരിന്നു നടന്നത്‌. ഞങ്ങൾക്കു എപ്പൊളും മുന്നിൽ പോകണം എന്ന ആഹങ്കരമൊട്ടുമില്ലാത്തതുകൊണ്ടു എല്ലാവരും ഞങ്ങളെ കടന്നു പോയി. ഒരു നല്ല അദ്യാപകനെ പോലെ ബൊബിസാൻ ഞങ്ങളെ നയിച്ചു. അംബിളിമാമനെ മരത്തിനിടയിലൂടെ കണ്ടു കൊതിച്ച കുട്ടികളുടെ മനസായിരുന്നു ഞങ്ങൾക്കും , ഇപ്പോൾ അവിടെ എത്തും. പിന്നെ പതുക്കെ പതുക്കെ അ മനസിനു പ്രായവും അറിവും കൂടി വന്നു. വെളിചം ഇനിയും എത്രയോ അകലെയാണു. ഞങ്ങളെ അതിവേഗതയിൽ കടന്നു പോയ പലരും വഴിയിൽ ഇരിക്കുന്നതു കണ്ടു ,"പയ്യെ തിന്നാൽ പനയും തിന്നാം" കൊള്ളം നമ്മുടെ പഴമൊഴികൾ.കൂടിവരുന്ന വെളിച്ചവും അളുകളുടെ സംസ്സാരവും ഞങ്ങൾ 7ത്‌ സ്റ്റേഷനോടടുക്കുകയണെന്നു ഓർമ്മപെടുത്തി. ആഹാ 7ത്‌ സ്റ്റേഷനിൽ എത്തി. മനസിൽ കുറയ്ക്കാനും , കൂട്ടനും തുടങ്ങി ഇനി 8, 9 കഴിഞ്ഞൽ മതിയല്ലോ. മനസിൽ ആഹ്ലാദത്തിന്റെ വേലിയേറ്റം. വെള്ളംകുടി മത്സരം അവിടെയും ഉണ്ടായിരുന്നു. എന്റെ കുപ്പി ഞാൻ പുതിയ വഗ്ദാനങ്ങൾ വച്ചു മാർക്കറ്റ്‌ ചെയ്തു തീർക്കാൻ ശ്രമിച്ചു. ഞങ്ങളുടെ വർത്തമാനം കേട്ടിട്ടാണോ എന്തൊ ഒരു ജാപ്പനീസുകാരൻ വന്നു മിണ്ടരുതെന്നു ജിജോയോടു പറഞ്ഞു, അയളുടെ ഗസ്റ്റ്‌ ഉറങ്ങുകയാണത്രെ. ആ ഉറക്കം എന്ന വാക്കു എന്നെ കുറച്ചൊന്നുമല്ല പ്രലോഭിപ്പിച്ചത്‌. എല്ലവരും കുത്തിപിടിക്കുന്ന വടിയിൽ ചുട്ടു പഴുപ്പിച്ച ഇരുബ്ബ്‌ കൊണ്ട്‌ ഓർമക്കായി ഇപ്പൊളത്തെ സ്റ്റേഷനെ കുറിച്ചു അടയാളപെടുത്തുന്നുണ്ടായിരുന്നു. ആതു ഇല്ലേലും ഇ യാത്ര ഞാൻ ഒരിക്കലും മറക്കില്ലയെന്നു തോന്നിയതു കൊണ്ടു 200 യെൻ കൊടുത്തു ഞങ്ങളാരും വടി ചീത്തയാക്കിയില്ല.(അല്ലേലും ഇ യത്ര എങ്ങനെ മറക്കാൻ) ഇപ്പോളും ഹാഫ്‌ പാന്റുമായി നടക്കുന്ന എന്നെയും ബോബിസാനെയും കണ്ടിട്ടു ജാപ്പനീസുകാർ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു . ബാഗിലുണ്ടായിരുന്ന വെള്ളം , ശരീരത്തിലേക്കു മാറ്റിയിരുന്നതുകൊണ്ടാകം , ശരീരത്തിനും ഭാരം കുരയ്ക്കണം എന്ന തോന്നൽ എനിക്കുണ്ടായതു. ഒരു ഇടവഴിയിലൂടെ നടന്നു അശ്യാസ കേന്ദ്രത്തിലെത്തി, കേട്ടറിഞ്ഞതിൽ നിന്നും വിഭിന്നമായി നല്ല വൃത്തിയും വെടുപ്പും ഉള്ളസ്ഥലം. എന്റെ മർക്കെറ്റിങ്ങിന്റെ ഫലമായി ജിജൊയും ബോബിയും ഭാരം കുറയ്ക്കാൻ പോയി. ഡോക്ടർ ഇതിനിടയ്കു കുറച്ചു ഞ്ജാനം വിളമ്പാൻ നോക്കി , "ഇരുന്നാൽ ക്ഷീണിക്കുമത്രെ", ജിജൊയുടെ ഉച്ചഭാഷണിക്കുമുന്നിൽ ഡോക്ടറുടെ ശബ്ധം ഒരു മൂളൽ മത്രമായി കേൾക്കപ്പെട്ടു. ബോബിയിലെ അദ്യാപകൻ ഉണർന്നു പ്രവർത്തിച്ചതുമൂലം അധികനേരം വിശ്രമിക്കാതെ അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. മനസിൽ ഇതുവരെയും കഴിഞ്ഞതിന്റെ കുളിർമയും, ഢ്രട നിശ്ചയവും, കൂടി ലാവ ഒഴികിയുറച്ച വഴികളിലൂടെ, വിറയ്ക്കാത്ത കാലുകളുമായി മുന്നൊട്ടു നയിച്ചു. പാറകൾ ഓരോന്നായി കാൽക്കീഴിലമരുന്നതു അഹങ്കാരത്തൊടെ ആസ്വദിച്ചു. ഒരു സ്റ്റേഷന്റേതെന്നു തോന്നിക്കും പോലത്തെ വെളിച്ചം അധികം അകലെത്തിൽ അല്ലതെ കാണുന്നതു ഞങ്ങൾകു അത്മവിശ്യാസം തന്നു. ഇടക്കു പാറകൾ മാറി ചരൽ നിറഞ്ഞ വഴികളായി. ഫുജി വാക്കിംഗ്‌ സ്റ്റിക്കിനെ മാനസീകവും ശാരീരികവുമായി എത്രമത്രം ആശ്രയിക്കുന്നുവേന്നു മനസിലാക്കിയയ്തു അപ്പോളാണു. വലിയ ക്ഷീണം ഇല്ലാതെ ഞങ്ങൾ അടുത്ത സ്റ്റേഷനിൽ എത്തി. ദൈവമേ, ഇതും 7ത്‌ സ്റ്റേഷനൊ :((. ഇതു വരെ സംഭരിച്ച അത്മവിശ്യാസം എല്ലാം ഒറ്റ അടിക്കു ചോർന്നു പോയി.ആദ്യം കണ്ടതു 7ത്‌ അയിരുന്നില്ലത്രെ,യഥാർത്ഥ 7ത്‌ സ്റ്റേഷൻ ഇതാണുപോലും."ആദ്യം കണ്ടതു എന്താ കുന്നംകുളത്തൂണ്ടാക്കിയതണൊ". മനസിൽ നിരാശയുടെ കാർമേഘങ്ങൾ നിറഞ്ഞു. ഹും ഇനിയും 7ത്‌ സ്റ്റേഷനുണ്ടോ എന്നു ആർക്കറിയം. മനസിൽ നിറയെ നിരാശയുടെ ഭാരവുമായി വീണ്ടും നട നട തന്നെ. ഈ നട നട കൊണ്ടു ഒരു കൊമ്പിലും എത്തില്ല :((. പിന്നീടു മുന്നോട്ടുള്ള യാത്ര കൂടുതൽ ക്ലേശകരമായി തോന്നി. 100 മീറ്റർ നടക്കുകയും പിന്നീടു വിശ്രമവുമായി ഞങ്ങൾ പതുക്കെ മുന്നോട്ടു നീങ്ങി. മുകളിൾ കാണുന്ന നക്ഷത്രങ്ങൾ ഞങ്ങൾക്കു ശുഭരാത്രി നേരുന്നതു പോലെ തോന്നുന്നുണ്ടായിരുന്നു. "ഹോ എന്തു ശുഭരാത്രിയാണിനി". ചെങ്കുത്തായ പറകളെക്കാൾ അപകടമാണു ഉറയ്ക്കാത്തമണ്ണും അതിലെ ചരൽ കല്ലുകളുമെന്നു എന്നെ ഇടയ്ക്കു ഇടയ്ക്കു തെന്നുന്ന കാലുകൾ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. ഇതിലും നല്ലതാണു പാറകൂട്ടങ്ങളെന്ന ആത്മഗതത്തോടെ മുന്നോട്ടു നീങ്ങി. പാറകൂട്ടം ആയിരുന്നെങ്കിൽ നാലു കാലിലാക്കാമായിരുന്നു കയറ്റം , ഇവിടെ 3 അണല്ലോ പറ്റുന്നുള്ളു. "ഒരു കാലിന്റെ വിലയേ" അറിയാതെ ഉച്ച്ത്തിലായിപ്പോയ അത്മഗതം കേട്ടു കൂട്ടത്തിലേയൊരു വിദ്വാൻ , കാലു അക്കുന്നതെന്തിന ഒരു ഫുള്ള്‌ കൊണ്ടുവരാമായിരുന്നു , എങ്കിൽ നല്ല ചൂടൊടെ കേറാമായിരുന്നു. വെറും 2700 മീറ്ററേ കഴിഞ്ഞിട്ടുള്ളുയെന്ന തോന്നൽ യാത്രയുടെ തൽപ്പര്യം അൽപ്പാൽപ്പമായി കുറച്ചു. ഇടക്കു കാണുന്ന സ്റ്റേഷൻ ബോർഡുകളിലേക്കു നോക്കണമെന്ന ചിന്ത നഷ്ടപ്പെട്ടു.ശുഭ്ര വസ്ത്രധാരികളയ കുട്ടികളും വൃദ്തരുമടങ്ങുന്ന സഘം ഞങ്ങളെ കടന്നു പോയി.എണ്ണയിട്ട യന്തം പോലെ അവർ ഒരേ വേഗതയിൽ മുന്നോട്ടു പോകുന്നു. അവർ നടക്കുന്നതു അസൂയയോടെ ഞാൻ നോക്കിനിന്നു. അവർക്കൊപ്പം എത്താമെന്ന മനസിന്റെ തോന്നലിനെ തളരുന്ന കാലുകൾ കീഴടക്കി. പോരാട്ടം അതിന്റെ മൂർദ്ദ്ന്യാവസ്ഥയിലേക്കുകടക്കുകയായിരുന്നു.ഭീമാകാരമായ പാറകൾ,കൂരാകൂരിരുട്ടു, ഇടക്കു വഴി ഓർമിപ്പിക്കാനെന്നപോലെ അങ്ങിങ്ങായി കുറെ കമ്പികൾ, കലോ, കൈയോ ഒരുനിമിഷം തളർന്നാൽ, തഴേക്ക്‌ വീഴാം, ഇ പാറകളിലിടിച്ചു തകർന്നുപോകാം. ഇപ്പൊൾ ഞങ്ങൾ നേരേ മുകളിലേക്കാണു കയറുന്നതു. അപകടം പിടിച്ചതാണെങ്കിലും കൂടുതൽ ദൂരം കുറച്ചു സമയംകൊണ്ടു താണ്ട്‌ആമെന്നുള്ളതു ഇ അപകടമേഖലയെ ഞഞ്ഞൾക്ക്‌ കൂടുതൽ പ്രിയങ്കരമാക്കി. തണുപ്പിന്റെ അകമ്പടിയോടെ കാറ്റുവീശിത്തുടങ്ങി.വിശ്രമിക്കുന്ന ഇ വലിയകല്ലും, കാറ്റിൽ ചെറുതായി വിറക്കുന്നുണ്ടോ ? ഉണ്ടാകണം, കാറ്റ്‌ ശക്തി പ്രാപിച്ചുവരികയാണു. ഞങ്ങൾ നടകുന്ന വഴികൾക്കു അൽപ്പം മാറി ഒരു വലിയ കല്ലുരുണ്ടു പോകുന്നുണ്ടായിരുന്നു. പാറവീഴ്ച്ചയെപറ്റി പേടിക്കാൻ തുടങ്ങി. ഗ്രാവിറ്റി മൂലമാണത്രെ അ പാറകീപ്പോട്ടു പോകുന്നതെന്ന ബോബിയുടെ സംശ്സാരം , ജിജൊ യിൽ ന്യായമയ ഒരു സംശയം ഉടലെടുപ്പിച്ചു." ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എ പാറയെന്തു ചെയ്യുമായിരുന്നു." പിന്നെ പാറ ഗ്രാവിറ്റി പഠിച്ചിട്ടല്ലേ കീപ്പോട്ടു പോക്കുന്നതു. യാത്രയുടെ സമ്മർദ്ധം ഇ സംശാരങ്ങളിലലിഞ്ഞില്ലാതായി. അടുത്തു കാണുന്ന സ്റ്റേഷൻ പോലെ തോന്നിക്കുന്ന സ്ഥലത്തെത്തിയപ്പോൾ, അധികം സന്തോഷമൊന്നും തോന്നിയില്ല. ഈതുപോലത്തെയെത്രയെണ്ണം കഴിഞ്ഞു,ഇനിയെത്രയെണ്ണം കാണൻ കിടക്കുന്നു. എന്നാലും 8ത്‌ സ്റ്റേഷൻ - 3100 മീറ്റർ എന്നു കണ്ടപ്പോൾ , വലിയ ആശ്വാസം.ഈ ഉയരത്തിൽ വൈമാനികർ ഓക്സിജൻ മാസ്കുപയോഗിക്കുമത്രെ. കുറെയധികം നേരം വിശ്രമിച്ചു. ഉണ്ടായിരുന്ന റേഷൻ എല്ലം തീർത്തു. അവിടെയുള്ള സത്രത്തിൽ ആളുകൾ ഉറങ്ങുന്നു പോലും, അവർ ഉറങ്ങുന്നില്ലെന്നതു തീർച്ചയാണു , എപ്പോളും പല പല ഭാഷസംശാരംകൊണ്ടു സജീവമായ ഈ പാതയോരത്ത്‌ അവർക്കെങ്ങനെയുറങ്ങാൻ കഴിയും. ഞങ്ങൾക്കടുത്തായി ,ആദ്യം കണ്ട ശുഭ്രവസ്ത്രദാരികൾ, വട്ടംക്കൂടിയിരുന്നു ഭക്ഷണത്തെ ആക്രമിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ പിന്നിലാക്കി കടന്നുപോയ പലമുഖങ്ങളും അവിടെ വിശ്രമിക്കുന്ന കാഴ്ച ,മനസിനു കൂടുതൽ അഹ്ലാദവും ആത്മവിശ്യാസവും നൽകി. യാത്ര മുന്നൊട്ടു നീങ്ങുമ്പൊൾ , കടന്നു വന്ന വഴികളെ അനുസ്മരിപ്പികുന്ന ദുർക്ക്ടങ്ങൾ തന്നെ. ഇരുന്നും നടന്നും പതുകെ മുന്നൊട്ടു നീങ്ങി. അഭിമാനത്തോടെ പറയട്ടെ ഞങ്ങൾക്കു മുന്നിൽ കടന്നു പോന്നവരെല്ലംതന്നെ പല സ്ഥലത്തായി തളർന്നിരികുന്നതു കാണമായിരുന്നു. ഒരു ചെറിയ റാന്തൽ വെളിചത്തിലിരുന്നു എന്തൊ കഴിക്കുന്ന ചൈനീസ്‌ പെൺകുട്ടികൾക്ക്‌ ഒരു 70 എം എം പുഞ്ചിരി സമ്മാനിക്കാൻ ഞാൻ മറന്നില്ല. അധികമാരും ഞങ്ങളെ കടന്നു പോയിട്ടില്ലെന്നുള്ള ചിന്ത കുറച്ചഹങ്കാരവും കൂടുതൽ വേഗതയും തന്നു. ഓരോ വളവു നടന്നു കുറച്ചു വിശ്രമിച്ചു ഞങ്ങൾ , ഞങ്ങൾ യഥാർത്ത 8ത്‌ സ്റ്റേഷനിൽ എത്തി.3360 മീറ്റർ. ഈശ്യരാ എല്ലാം മായ. ഇവരെ അരെങ്കിലും നന്നായി പേരിടാൻ പടിപ്പിക്കണേ. അല്ലെൽ ഞങ്ങളെ കാഞ്ചി വായിക്കൻ പടിപ്പിച്ചാലും മതി. ജിജോക്കു എന്താണൊ കൈത്താങ്ങായ വടിയിൽ ഓർമയുടെ സിന്ദൂരം ചാർത്തണമെന്ന മോഹമുണ്ടായി,ഇനി മുന്നൊട്ടു പൊയില്ലെങ്കിൽ, കയറിയതിനു അടയാളമായിക്കോട്ടെയെന്നു കരുതിക്കാണും, വടിയൽ ഒരു കരിഞ്ഞ ഓർമ പതിപ്പിച്ചു. ഇനിയും 400 മീറ്ററിൽ കൂടുതൽ കയറണം.സമയം 3 മണിയോടടുക്കുന്നു. വല്ലാത്ത വിശപ്പ്‌ , ഒറിജിനൽ 8ത്‌ സ്റ്റേഷനിൽ (ഒരിജിനലാണോ )കണ്ട ഒരു നാടൻ ചായകടയിൽ നിന്നും നൂൽപുട്ടും (സോബ) സൂപും കുടിച്ചു. , ഞങ്ങളുടെ ഭക്ഷ്യശേഖരം സർക്കാർ ഖജനാവുപോലെയായിരുന്നു. ചയകടയിൽ കണ്ട ഹെലികോപ്ടറിന്റെ പടം,ഒരു നല്ല ലക്ഷണമായി തോന്നി. അറയില്ലെങ്കിലും അടിച്ചുവിട്ടു , "ഇവിടെ വെള്ളവും ഭഷണ വസ്തുകളും കൊണ്ടുവരുന്നതു ഇ ഹെലികൊപ്റ്ററാണു".എന്തൊ അരും അതിനെ എതിർത്തില്ല. ജിജൊ ,അവർ തീ കാഞ്ഞു ഇരുമ്പു പഴുപ്പിക്കുന്ന രീതി കണ്ടിട്ടു , നട്ടിലെ കൊല്ലന്മാരുടെ ആല ഇവിടെ കൊണ്ടുവന്നാലോ എന്നുള്ള വലിയ കച്ചവടങ്ങളുടെ ആലോചനയിലായിരുന്നു. നൂൽപുട്ട്‌ ഒത്തിരി പിടിച്ചു പോയതുകൊണ്ടാവണം ബോബി സാൻ മിണ്ടാട്ടമില്ലായിരുന്നു. കടക്കാരൻ മനോഹരമായ ഒരു വാഗ്ദാനം മുന്നൊട്ടു വച്ചിരുന്നു 1000 യെൻ കൊടുത്തു അവിടെയിരുന്നു സൂര്യോദയം കാണമെന്നു.അ വാഗ്ദനം ഒരു നല്ല പുഞ്ചിരിയോടെ നിരസിച്ചു ഞങ്ങൾ മുന്നൊട്ടു നീങ്ങി. പറയാൻ മറന്നതാണു മുകളിലോട്ടു പോകുന്തോറും , ഞങ്ങൾ പതുക്കെ തൊലിക്കട്ടി കൂട്ടികൊണ്ടിരുന്നു.ഇപ്പൊ ചന്ദ്രനിൽ പോകുന്ന പോലെയായിട്ടുണ്ടു.മേൽകുപ്പായം കൂടിക്കൂടി വന്നു. പിന്നീടുള്ള യത്രകളിൽ ഇടയ്ക്കു നൂൽപ്പുട്ടു വില്ലനാകാൻ നോക്കുന്നുണ്ടായിരുന്നു. മുന്നൊട്ടു പോകുന്തോറും ,പലരും വീഥിയിൽനിന്നും മാറി സൂര്യോദയത്തിന്റെ ഫോട്ടൊ പിടിക്കാൻ റെഡിയാക്കുന്നതു ലക്ഷ്യം കൂടുതലടുത്തണെന്നു തോന്നിപ്പിച്ചു. വഴിയിൽ കണ്ട ഒരു മരത്തൂണു ഞങ്ങൾക്കു കൗതുകമുളവാക്കി.വിശ്വാസത്തിന്റെ പേരിലാകണം ആളുകൾ ആ തൂണിൽ 1 യെൻ കുത്തിവച്ചിരുന്നു. കുറച്ചു നേരമവിടെ വിശ്രമിച്ചപ്പോൾ അദ്യം കണ്ട വെളുത്ത വസ്ത്രധാരികൾ അതേ വേഗതയിൽ ഞങ്ങളെ കടന്നു പോയി.ചൈനീസുകാരുടെയോ അദ്യം ഒപ്പമുണ്ടായിരുന്ന അമേരിക്കകരുടെയോ പൊടിപോലും കാണാനില്ലായിരുന്നു. തഴെക്കു നോക്കിയൽ മിന്നാമിനുങ്ങുകൾ വരിവരിയായി വരുന്നതു പോലെ കാണാമായിരുന്നു. നങ്ങൾക്കു മുന്നേ പോയവരുടെ വെളിച്ചങ്ങൾ നക്ഷത്രങ്ങളിലേക്കാണു ഞങ്ങളെ നയികുന്നതെന്നു തോന്നുവിധം ഉയരത്തിലായി. ഉയർച്ചയുടെ ഭീകരത ഓർമിപ്പിക്കുന്ന പോലതെ കുറച്ചു പാറക്കെട്ടുകൾക്കൂടി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഉരഗങ്ങളെ പോലെ ആ പാറകളിലൂടെ ഇഴഞ്ഞു കയറി മുകളിലെത്തുമ്പോൾ സമയം 4.30 അയി , ഞങ്ങളുടെ ലക്ഷ്യസ്ഥാനം അധികം ദൂരത്തിലല്ലാതെ ദ്രശ്യമായി. ഇപ്പോൾ എകദേശം ഒരു 3700 മീറ്ററെങ്കിലുമായികാണണം. മുകളിലെ തിരക്കിനെക്കാൾ മനോഹരമയ കാഴ്ച ഇവിടെനിന്നുമായിരിക്കണം. വഴിയിൽ നിന്നും ഒരു വലിയ പാറയുടെ മുകളിലേക്കുമാറി സൂര്യോദയം കാണാൻ തയാറായി നിന്നു. സഹിക്കൻ വയ്യാത്ത തണുപ്പ്‌ ,ഒന്നും കണാൻ വയ്യാത്ത ഇരുട്ടും , ഇവിടെവരെയെത്തിയ സന്തോഷത്തിൽ മനസു തുള്ളീച്ചാടി. ഫുജി സൂര്യനെ സ്വീകരിക്കാൻ തയാറെടുക്കുന്നതുപോലെത്തോന്നി. ഈരുട്ടു കുറഞ്ഞുവന്നു. തഴേക്കു നോക്കിയാൽ കറുത്ത പാറകെട്ടുകൾ പോലെ മേഘങ്ങൾ കാണാമായിരുന്നു. നോക്കിനിൽക്കുമ്പോൾ അങ്ങു ദൂരെ ചക്രവാളത്തിൽ കറുത്തമേഘങ്ങൾക്കു നിറവും ജീവനും വച്ചു. കറുത്തു കണ്ട മേഘങ്ങളെല്ലം രാത്രിയുടേ ആലസ്യത്തിൽനിന്നുമുണർന്നു അരുണോദയത്തിനുവേണ്ടി തിരക്കുക്കൂട്ടുന്നതുപോലെത്തോന്നി. ആദ്യകിരണമേൽക്കനായിരിക്കാം ഈ മേഘങ്ങൾ വേഗതയിൽ പറന്നടുകുന്നതു. ചുമന്ന കിരണങ്ങൾ മേഘങ്ങൾക്കിടയിലൂടെ ഒളിച്ചു നോക്കിതുടങ്ങി.എ കിരണങ്ങളെ മറയ്ക്കാനെന്നവണ്ണം മേഘങ്ങൾ കൈചേർത്തു പിടിക്കുന്നുണ്ടായിരുന്നു. പ്രകൃതിയുടെ ഇ തയ്യാറെടുപ്പുകൾ അനിർവ്വചനീയമാണു. അത്രക്കു നയനമനോഹരമായ ദ്രശ്യവിരുന്നാണു അവിടെ ഞങ്ങൾക്കു ലഭിച്ചതു. ചെറിയ കിരങ്ങളായി കണ്ട ചക്രവാളം പതുക്കെ അരുണോദയത്തിനു തയ്യാറെടുക്കുകയാണു. ചക്രവാളത്തിൽ ചുമന്ന പട്ടു വിരിച്ചു സൂര്യഭഗവാനെ എതിരേൽക്കാൻ ഭൂമിയും , അതിനു ഒത്തിരി ഒത്തിരി മീതെ നിറഞ്ഞ മനസുമായീ ഞങ്ങളും കാത്തു നിന്നു. പിന്നെ പതുക്കെ പതുക്കെ,സൂര്യതേരു തെളിച്ചു അരുണൻ വരവായി. ഞാൻ ഇന്നുവരെയും കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരമായ സൂര്യനെയും കൊണ്ടു. കിരീടധാരിയായ സൂര്യൻ മെല്ലെ മെല്ലെ മേഘത്തിന്റെ മൂടുപടം മറ്റി ഉയർന്നുവന്നു. അർദ്ധവൃത്താകൃതിയിലും കുറച്ചു രൂപത്തോടെ ചുമ്മന്ന കനൽകട്ട പോലെ ജ്വലിച്ചുയർന്ന അവന്റെ തേജസ്സിൽ ചുറ്റും നിൽക്കുന്നവരെല്ലാം തിളങ്ങി. സൂര്യനോടു പറ്റിച്ചേരാനെന്നപോലെ മേഘങ്ങൽ ഇപ്പോളും മത്സരിച്ചു പായുന്നുണ്ടായിരുന്നു. ഞങ്ങൾക്കു തഴെ മേഘവും സൂര്യനും. മേഘങ്ങൾക്കും ചക്രവാളത്തിനും കൂടുതൽ ചുമപ്പു നൽകിക്കൊണ്ടു സൂര്യൻ ചുമന്ന ഗോളം പോലെ പ്രത്യക്ഷമായി.ഓരു പക്ഷേ ഹനുമാൻ ഫുജിയിൽ നിന്നും ഇ കാഴ്ച കണ്ടിട്ടായിരിക്കാം സൂര്യനെ വിഴുങ്ങാനായി ചാടിയതു. ആർക്കും അങ്ങെനെ ചെയ്യാൻ തോന്നും. സൂര്യൻ ഉയരുന്നതിനോടൊപ്പം ന്ര്യത്തം വയ്ക്കുന്ന മേഘങ്ങൾ എന്നെ വല്ലാതെ ആഘർഷിച്ചു. എന്നെയും അവ മാടി വിളിക്കുന്നതു പോലെയെനിക്കു തോന്നി. ഓരോ മേഘത്തിനും ഓരോ രൂപങ്ങൾ മനസിൽ സങ്കൽപിച്ചു ഞാൻ അങ്ങനെ നിന്നു. അ മേഘങ്ങളെല്ലം സൂര്യപ്രകാശമേറ്റു പരിശുദ്ധമായ പഞ്ഞികെട്ടു പോലെ മാറി. മനോഹരമായ പാൽകടൽപോലെ, ഈ വെളുപ്പിൽ മേഘങ്ങൾ കൂടുതൽ സുന്ദരികളായി തോന്നി. ചില മേഘങ്ങൾ വന്നു ഞങ്ങളെ ഇക്കിളിയാക്കുന്നുണ്ടായിരുന്നു.അടുത്തുവന്നില്ലാതെയാകുന്ന അ വെണ്മേഘങ്ങളെ വാത്സല്ല്യത്തോടെ നോക്കിനിന്നു. ഇത്ര നയനമനോഹരമായ സൂര്യോദയം ലോകത്തൊരിടത്തും കാണൻ കഴിയില്ലായിരിക്കണം ഇതാണല്ലോ ഉദയ സൂര്യന്റെ നാടു. വിമാനയാത്രകളിൽ മനസിനെ മോഹിപ്പിച്ചിട്ടുള്ളാ മേഘങ്ങൽ ചെറിയ തണപ്പോടെ ഞങ്ങളെ തലോടികൊണ്ടിരുന്നു. അതിനൊപ്പം ഒന്നു പറന്നു നടക്കാൻ മനസു വെമ്പി.എത്ര കണ്ടുനിന്നാലും മതിവരാത്ത ആ കാഴ്ച അവസാനിപ്പിച്ചു മനസില്ലാമനസോടെ വീണ്ടും മുകളിലേക്കു കയറാൻ തുടങ്ങി. പ്രഭാത സൂര്യരശ്മികൾ ഞങ്ങൾക്ക്‌ നല്ല ഉണർവും ഉന്മേഷവും നൽകി. ഫോട്ടോ എടുക്കലും , കളിയും തമാശയുമായി ആ 100 മീറ്റർ കയറിയതു അറിഞ്ഞതേയില്ല. 3776 മീറ്റർ മുകളിൽ എത്തിയപോൾ 5.40 അയി :). ചെറിയ ചെറിയ കൂട്ടങ്ങളെല്ലം ചേർന്നു ഒരു വലിയ മനുഷ കടലായ പോലെ. എല്ലാവരും ഫുജി വാക്കിംഗ്‌ സ്റ്റിക്കിൽ 3776 മീറ്റർ എന്നു കരിപിടിപ്പിച്ചെഴുതുന്നു. ആദ്യം അറിയാതെ ഞങ്ങൾ എഴുതിച്ചതു വേറെയെന്തോ ആയിരുന്നു. ഫുജി വാക്കിംഗ്‌ സ്റ്റിക്കിൽ അടയാളം പതിപ്പിക്കുന്ന ജാപ്പനീസുകാരനു ഞങ്ങളെ കണ്ടപ്പോൾ എന്തൊ വലിയ സന്തോഷം . ഒരാഴച്ച മുമ്പു ഇന്ത്യയിൽ നിന്നും ഒരു സഘം വന്നിരുന്നു എന്നു അയാളിൽനിന്നും മനസിലാക്കി. നങ്ങളുടെ വാക്കിംഗ്‌ സ്റ്റിക്കിലും 3766 മീറ്റർ എന്ന ഓർമ പതിപ്പിച്ചു. അതിനു ശേഷം ഫുജിയുടെ കോപാഗ്നി ഉറച്ചുകിടകുന്നതും,അതു രൂപംകൊണ്ട ഫുജിയുടെ ആന്തരീക ഗർത്തവും കണ്ടു. ലാവ ഒഴുകിയ വഴികളെല്ലാം പലനിറത്തിലായിക്കിടക്കുന്നു. പണ്ടു ലാവ തിളച്ചു മറഞ്ഞിരുന്ന അ ഗർത്തത്തിൽ , ഇപ്പൊൾ കുറച്ചു ഓർമകൾ മാത്രം. ലാവക്കു നിറം കൊടുക്കാനുപയോഗിച്ച ചായക്കൂട്ട്‌ ഇപ്പോളും അവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നുതോന്നുംവിധം പല നിറത്തിലുള്ള കല്ലുകളാൽ ഫുജിയുടെ അകം മനൊഹരമാണു. ഇടയ്കെവിടെയോ ഫുജിയെ തണുപ്പിക്കാനെന്നപോലെ കുറച്ചു മഞ്ഞും ആ ഗർത്തത്തിലുണ്ടായിരുന്നു. ഫുജി ഉറങ്ങുകയാണു.എല്ലം മറന്നു ശാന്തമായി ഉറങ്ങുന്നു. ഇനി ഫുജി ഉണരാതിരിക്കട്ടെയെന്നു ഞാനും പ്രർത്ഥിച്ചു. ഈ കാഴ്ചകളെല്ലം കണ്ടു കഴിഞ്ഞപോളാണു എല്ലാവർക്കും തലേ ദിവസം ഉറങ്ങാത്തതിന്റെ ഷീണം തോന്നിയതു.. സഞ്ചാരികൾക്കായി ഒരിക്കിയിരിക്കുന്ന ഒരു ബഞ്ചിന്റെ അരികു ചേർന്നു ഞങ്ങൾ കിടന്നു. പ്രഭാത സൂര്യന്റെ കിരണങ്ങൾക്ക്‌ ഫുജിയുടെ തണുപ്പിനെ മാറ്റാൻ കഴിയുമായിരുന്നില്ല. ഇളംവെയിലും കൊടുംതണുപ്പും,ചെറുകാറ്റുമേറ്റു ഞങ്ങൾ അവിടെ കിടന്നു. സഞ്ചാരികളുടെ കലപില സംശാരങ്ങളും ആരുടെയോ താളാത്മകമായ ഒരു കൂർക്കം വലിയുടെ അകമ്പടിയോടെ, ഒരു സ്വപ്നസാക്ഷാത്ക്കാരത്തിന്റെ സായൂജ്യത്തോടേ ഞാൻ ഉറക്കത്തിലേക്ക്‌ മയങ്ങി വീണു , അടുത്ത സുന്ദരസ്വപ്നത്തിനായി.....